Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Salam K Ahamedh

Middle East and Gulf

സ​ലാം കെ. ​അ​ഹ​മ്മ​ദി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 32 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ ഹോ​ത്ത യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലാം കെ. ​അ​ഹ​മ്മ​ദി​ന് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

1993-ൽ ​റി​യാ​ദി​ൽ എ​ത്തി​യ സ​ലാം ഒ​ന്ന​ര​വ​ർ​ഷം റി​യാ​ദി​ൽ ജോ​ലി ചെ​യ്ത​തി​ന് ശേ​ഷം മൂ​ന്നു പ​തി​റ്റാ​ണ്ടോ​ളം ഹോ​ത്ത ബ​നീ ത​മീ​മി​ൽ വ​സ്ത്ര​വ്യാ​പാ​ര രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു. കാ​സ​ർ​ഗോ​ഡ് തെ​രു​വ​ത്ത് ഹൊ​ന്ന​മൂ​ല സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ ഖ​ദീ​ജ സ​ലാം. മ​ക​ൻ ബി​ലാ​ൽ സ​ലാം.

ആ​റു​വ​ർ​ഷ​ത്തോ​ള​മാ​യി കേ​ളി ഹോ​ത്ത യൂ​ണി​റ്റി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ലാം, പ്ര​വ​ർ​ത്ത​ന​ശൈ​ലി​യും സ​ഹ​ജീ​വി​ക​ളോ​ടു​ള്ള സൗ​ഹൃ​ദ​പ​ര​മാ​യ പെ​രു​മാ​റ്റ​വും കൊ​ണ്ട് സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

നി​ല​വി​ൽ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ഹോ​ത്ത നാ​ദ​യി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് ആ​ക്ടിം​ഗ് ട്ര​ഷ​റ​ർ റ​ഹീം ശൂ​ര​നാ​ട് അ​ധ്യ​ക്ഷ​നാ​യി.

അ​ൽ​ഖ​ർ​ജ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ പ്ര​ദീ​പ് കൊ​ട്ടാ​ര​ത്ത് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ലി​പി​ൻ പ​ശു​പ​തി, ഏ​രി​യ സെ​ക്ര​ട്ട​റി ഷ​ബി അ​ബ്ദു​ൽ​സ​ലാം, ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ കൂ​വോ​ട്, ഏ​രി​യ ട്ര​ഷ​റ​ർ ജ​യ​ൻ പെ​രു​നാ​ട്, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ സ​ജീ​ന്ദ്ര​ബാ​ബു, സ​മ​ദ് കൊ​ങ്ക​ത്ത്, എ​ൻ.​ജി. ര​മേ​ഷ്, റെ​ജു, ശ്രീ​കു​മാ​ർ,

കെ​എം​സി​സി ഏ​രി​യ സെ​ക്ര​ട്ട​റി സി​റാ​ജ്, ഏ​രി​യ ട്ര​ഷ​റ​ർ റി​യാ​സ്, എ​ച്ച്എം​സി​ഒ സെ​ക്ര​ട്ട​റി മു​സ്ത​ഫ, വ്യാ​പാ​രി​യാ​യ സി.​കെ. സി​ദ്ദീ​ഖ്, കേ​ളി ഹോ​ത്ത യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ മു​ക്ത്താ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​ൽ അ​മീ​ൻ, മു​ഹ​മ്മ​ദ് കു​ഞ്ഞി, അ​ഷ്റ​ഫ് സ്റ്റീ​ൽ, സൂ​ഖ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഡേ​വി​ഡ് രാ​ജ്, ഹ​രീ​ക്ക് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ ഖാ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ബി​നോ​യ് തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം അം​ഗ​ങ്ങ​ൾ സ​ലാം കെ. ​അ​ഹ​മ്മ​ദി​ന് സ​മ്മാ​നി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കെ.​എ​സ്. മ​ണി​ക​ണ്ഠ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. യാ​ത്ര പോ​കു​ന്ന സ​ലാം കെ. ​അ​ഹ​മ്മ​ദ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Latest News

Up